kunnathoor
റിയാദിൽ മരിച്ച ഇഞ്ചക്കാട് സ്വദേശി രാധാകൃഷ്ണപിള്ളയുടെ കുടുംബത്തിന് ചക്കുവള്ളി പ്രവാസി കൂട്ടായ്മ സഹായധനം കൈമാറുന്നു

കുന്നത്തൂർ: റിയാദിൽ മരിച്ച ഗൃഹനാഥന്റെ കുടുംബത്തിന് പ്രവാസി കൂട്ടായ്മയുടെ സഹായധനം കൈമാറി. കഴിഞ്ഞ മേയ്‌ 24ന് മരിച്ച ഇഞ്ചക്കാട് സ്വദേശി രാധാകൃഷ്ണപിള്ളയുടെ കുടുംബത്തിനാണ് ചക്കുവള്ളി പ്രവാസി കൂട്ടായ്മ സഹായധനം നൽകിയത്. കൂട്ടായ്മ അംഗങ്ങളായ മുഹമ്മദ് റാഫി കുഴുവേലിൽ, മാത്യു പടിപ്പുരയിൽ, എം.കെ. ഷാജി, ബദർ ഒമാൻ, ബിജു അലോയ്, നൗഫൽ തോപ്പിൽ, റിയാസ് റഹിം, വിജയൻപിള്ള, വാർഡ്മെമ്പർ അനീഷാ സജീവ് തുടങ്ങിയവർ പങ്കെടുത്തു.