n-sundareswaran
എൻ.എസ് സ്മാരക ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗം ആശ്രാമം ശാഖയുടെയും ആഭിമുഖ്യത്തിൽ എൻ. സുന്ദരേശ്വരൻ മുതലാളിയുടെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന

കൊല്ലം: എസ്.എൻ ട്രസ്റ്റ് സ്ഥാപക നേതാവും എസ്.എൻ മെഡിക്കൽ മിഷൻ ചെയർമാനുമായിരുന്ന എൻ. സുന്ദരേശ്വരൻ മുതലാളിയുടെ 12​-ാം ചരമ വാർഷികം എൻ.എസ് സ്മാരക ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗം ആശ്രാമം ശാഖയുടെയും ആഭിമുഖ്യത്തിൽ ആചരിച്ചു. ആശ്രാമത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ട്രസ്റ്റ് സെക്രട്ടറി ടി.ഡി. ദത്തൻ, ശാഖാ സെക്രട്ടറി ആണിപ്പള്ളി അജന്തകുമാർ, പ്രൊഫ. വിജയമ്മ സോമരാജൻ, എസ്. സജീവ്, ആർ. പ്രവീൺ, കെ.ജി. സത്യശീലൻ, ഇ.വി. അയ്യപ്പൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.