മേലൂർ: 6126-ാം നമ്പർ അടിച്ചിലി ഈസ്റ്റ് ശാഖയിൽ സുജോക് തെറാപ്പി ചികിത്സാക്യാമ്പ് നടത്തി. ശാഖാ പ്രസിഡന്റ് ബിജുപാൽ അദ്ധ്യക്ഷനായി. ശാഖാ മുൻ സെക്രട്ടറി കാഞ്ചന മോഹൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ഷീബ രവീന്ദ്രൻ, കുടുംബ യോഗം കൺവീനർ സജീവൻ എന്നിവർ പങ്കെടുത്തു. സിസ്റ്റർ അൽഫോൺസ തെറാപ്പി ചികിത്സ നടത്തി.