കൊടകര: എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം നടത്തിയ മേഖല കലാകായികോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കൊടകര യൂണിയനിലെ ടീമംഗങ്ങളെ അനുമോദിച്ചു. അനുമോദന സദസ് യൂണിയൻ പ്രസിഡന്റ് സുന്ദരൻ മൂത്തമ്പാടൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ സുഗതൻ അദ്ധ്യക്ഷനായി. മിനി പരമേശ്വരൻ, ലൗലി സുധീർ ബേബി, ശാരദ ഭാസി, അനിൽകുമാർ ഞാറ്റുവെട്ടി, ആദിത്യ രഘു, ശ്രീപാർവ്വതി ഷാജി, ചന്ദ്രതാര ദിവാകരൻ എന്നിവർ സംസാരിച്ചു.