കൊടകര: മറ്റത്തൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി എസ്.സി ബിരുദ വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം നടത്തി. 12 ലക്ഷം രൂപ വകയിരുത്തി 38 വിദ്യാർത്ഥികൾക്ക് ലാപ് ടോപ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ അദ്ധ്യക്ഷയായി. പി.എസ്. പ്രശാന്ത്, ലൈല ബഷീർ, എ.കെ. പുഷ്പാകരൻ, കെ. ഭാഗ്യനാഥ്, ഷീല തിലകൻ എന്നിവർ സംസാരിച്ചു.