തൃശൂർ : മെഡിസെപ്, 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്റെ നിയമനം എന്നീ വിഷയങ്ങളിൽ നിഷേധാത്മക നയം സ്വീകരിച്ച് ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളി വിടരുതെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ. ബെന്നി സർക്കാരിനോടാവശ്യപ്പെട്ടു. മെഡിസെപ് -അംബാനിയെ ഒഴിവാക്കി സർക്കാർ ഏറ്റെടുക്കുക, 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷനെ അടിയന്തരമായി നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.പി. ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ബി. ജയറാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി. സനൽ കുമാർ, ടി.ജി. രഞ്ജിത്ത്, പി.ആർ. അനൂപ്, ജില്ലാ ട്രഷറർ എം.ഒ. ഡെയ്‌സൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനൂബ് പി. തമ്പി, ഇ. രൂപേഷ്, മോളി ജോസഫ് .വി., ഐ.ബി. മനോജ്, കെ.പി. ഗിരീഷ്, ജില്ലാ ഭാരവാഹികളായ ഷാജി നവാസ്, വി. യൂനസ്, ലിജോ എം. ലാസർ, ഐ.വി. സെബാസ്റ്റ്യൻ, എൻ. മധുസൂദനൻ, അരുൺ സി. ജെയിംസ് എന്നിവർ പ്രസംഗിച്ചു...