തൃശൂർ : സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകമത്സരം ഇന്ന് സംഗീത നാടക അക്കാഡമി കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററിൽ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത അദ്ധ്യക്ഷത വഹിക്കും. അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, നിർവാഹക സമിതി അംഗം പ്രേമപ്രസാദ് എന്നിവർ പങ്കെടുക്കും. തുടർന്ന് കൊല്ലം ആവിഷ്‌കാരയുടെ അക്ഷരങ്ങൾ എന്ന നാടകം അരങ്ങേറും. 11 വരെ എല്ലാ ദിവസവും വൈകീട്ട് ആറിനാണ് നാടകം ആരംഭിക്കുക. നാളെ ഓച്ചിറ നാടകരംഗത്തിന്റെ ഇവൻ നായിക, 4 ന് അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികൾ, 5 ന് കായംകുളം സപര്യ കമ്മ്യൂണിക്കേഷൻസിന്റെ ദൈവത്തിന്റെ പുസ്തകം, 6ന് കോഴിക്കോട് നവചേതന തിയേറ്റർ ഗ്രൂപ്പിന്റെ നയാപൈസ, 7 ന് കോഴിക്കോട് രംഗഭാഷയുടെ നിരപരാധികളുടെ ജീവിതയാത്ര, 8 ന് രജപുത്ര കൊരട്ടിയുടെ പകിട, 9 ന് കെ.പി.എ.സിയുടെ മഹാകവി കാളിദാസൻ , 10ന് തൃശൂർ സദ്ഗമയുടെ യന്ത്രമനുഷ്യൻ, 11ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ വേറിട്ട കാഴ്ചകൾ എന്നീ നാടകങ്ങളാണ് മത്സരത്തിൽ അവതരിപ്പിക്കുക...