അരിമ്പൂർ: മണലൂർ സർവീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ പ്രളയ ദുരന്തത്തിൽപ്പെട്ടവർക്കായി നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ കൈമാറി. അരിമ്പൂർ പഞ്ചായത്തിലെ ആറാം കല്ലിൽ താമസിക്കുന്ന എരിഞ്ഞിപുറത്ത് മാധവി, കോറോട്ട് കാളി എന്നിവർക്കായി നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനമാണ് നടന്നത്. മുരളി പെരുനെല്ലി എം.എൽ.എ താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് രവീന്ദ്രൻ കുന്നംപുള്ളി അദ്ധ്യക്ഷനായി. ഓഡിറ്റർ ഗീത ദിനേശ്, വൈസ് പ്രസിഡന്റ് വി.ജി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹൻദാസ്, ഷീബ മനോഹരൻ, എം.കെ. സദാനന്ദൻ, വിവിധ പാർട്ടി നേതാക്കളായ സി.കെ. വിജയൻ, വി.ആർ. മനോജ്, എ.എൽ. റാഫേൽ, കെ.ആർ. ബാബുരാജ്, സാജൻ മടുവങ്ങാട്ടിൽ ഡയറക്ടർ പി. വേണുഗോപാലൻ, സെക്രട്ടറി സിലിയ ലോറൻസ് എന്നിവർ സംസാരിച്ചു.