വടക്കാഞ്ചേരി: ഡോ. കെ.എ. ശ്രീനിവാസന് ആതുരസേവന രംഗത്ത് 50 വർഷം ആത്മസമർപ്പണം ചെയ്തതിന് എസ്.എൻ.ഡി.പി ശാഖാ യോഗം ആദരം ഒരുക്കുന്നു. ജൂൺ മൂന്നിന് വടക്കാഞ്ചേരി കേരളവർമ്മ പൊതുവായനശാലാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ആദരത്തിന്റെ ഭാഗമായുള്ള സപ്ലിമെന്റ് പ്രകാശനം യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ നിർവഹിച്ചു. തൃശൂർ എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു അദ്ധ്യക്ഷനായി. സംവിധായകൻ അമ്പിളി മുഖ്യാതിഥിയായി. വടക്കാഞ്ചേരി എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി സുഭാഷ് പുഴക്കൽ സ്വാഗതവും കെ.വി. മോഹൻദാസ് നന്ദിയും രേഖപ്പെടുത്തി. വി.ആർ. ശ്രീകൃഷ്ണൻ, വി.കെ. അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.