care-home-thakkol-dhanam
കയ്പ്പമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കെയർ ഹോം പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് നിർവ്വഹിക്കുന്നു.

കയ്പ്പമംഗലം: കയ്പ്പമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കെയർ ഹോം പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നടത്തി. ചളിങ്ങാട് കൂനിപ്പറമ്പ് മാളിയേക്കൽ റുക്‌സാനയ്ക്കും തട്ടേക്കാട്ട് ശാന്തയ്ക്കും വേണ്ടി നിർമ്മിച്ച വീടുകളാണ് കൈമാറിയത്.

പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് താക്കോൽദാനം നിർവഹിച്ചു. വാർഡ് മെമ്പർ കെ.എസ്. സിന്ധു അദ്ധ്യക്ഷത വഹിച്ചു. കയ്പ്പമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ. ദേവാനന്ദൻ, വില്ലേജ് ഓഫീസർ ഫിലോമിന, പഞ്ചായത്തംഗം പി.എ. സജീർ, ടി.കെ. സദാനന്ദൻ, മധുലാൽ, കെ.കെ. ബാബുരാജ്, സി.ഡി. ജീജ എന്നിവർ സംസാരിച്ചു. അഞ്ച് ലക്ഷം രൂപ വീതം ചെലവഴിച്ചാണ് വീടുകൾ നിർമ്മിച്ചത്‌..