തൃശൂർ: പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഹയർ സെക്കൻഡറി- ഹൈസ്കൂൾ ലയനവുമായി മുന്നോട്ടുപോകാൻ മന്ത്രിസഭ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം ബഹിഷ്‌കരിക്കും. കെ.പി.എസ്.ടി.എ ഓഫീസിൽ നടന്ന യോഗത്തിലാണ് തീരുമാനം. എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.എൻ.ജി. ജെയ്‌ക്കോ അദ്ധ്യക്ഷനായി. കെ.എ. വർഗീസ്, ഡോ. എസ്. മഹേഷ് ബാബു, ഇബ്രാഹിം പുതൂർ, ജോബി സി.പി, ഷാഹിത റഹിമാൻ, നീൽ ടോം, സന്തോഷ് ടി ഇമ്മട്ടി, മൊഹസിൻ പാടൂർ, മജുഷ് എൽ, കൃഷ്ണകുമാർ, സാജു ജോർജ്, എ.എ. ജെയ്‌സൺ, അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.
ആറിന് വൈകീട്ട് നാലിന് കോർപറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കും. സംഘാടക സമിതി ചെയർമാനായി എ.എൻ.ജി. ജെയ്‌ക്കോയും കൺവീനറായി കെ.എ. വർഗീസിനെയും തിരഞ്ഞെടുത്തു.