കൊടുങ്ങല്ലൂർ: യുവമോർച്ച മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എസ്. ശിവറാമിന്റെ വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രചരിപ്പിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് സി.പി.എം മേത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി. അതിക്രമത്തിന്റെ ഉത്തരവാദിത്വം സി.പി.എമ്മിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. ബി.ജെ.പിക്കുള്ളിലെ പടല പിണക്കങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് പിറകിലെന്നും ജനാധിപത്യ വിശ്വാസികൾ ഇക്കാര്യം തിരിച്ചറിയണമെന്നും കൊടുങ്ങല്ലൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബി.ജെ.പി - ആർ.എസ്.എസ് നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും സി.പി.എം യോഗം ആവശ്യപ്പെട്ടു. സി.വി. ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, അഡ്വ. സി.പി. രമേശൻ, ഇ.എ. നവാസ് എന്നിവർ സംസാരിച്ചു.