മാള: കേന്ദ്ര വിദ്യാഭ്യാസ നയത്തെക്കുറിച്ച് റിപ്പോർട്ട് വന്നിട്ടേയുള്ളൂവെന്നും പഠിച്ച ശേഷമേ അഭിപ്രായം പറയാനാകൂവെന്നും പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. അന്നമനടയിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ചടങ്ങിന് ശേഷം മന്ത്രി കേരള കൗമുദിയോട് പറഞ്ഞു.ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ട് ഭാഗങ്ങൾ മാത്രമേ നടപ്പാക്കുന്നുള്ളൂവെന്നും അതിലൂടെ ഹയർ സെക്കൻഡറിയുടെയും ഹൈസ്കൂളിന്റെയും തനിമ നിലനിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ എല്ലാം ഒരു യൂണിറ്റായി മാറുമ്പോൾ കുടുംബാന്തരീക്ഷം ഉണ്ടാകും. എല്ലാ വിഭാഗത്തിനും ഓഫീസ് ജീവനക്കാരുടെ സേവനം ലഭിക്കും. പൊതുവിദ്യാലയങ്ങളുടെ അക്കാഡമിക് മികവിനും വളർച്ചയ്ക്കും ഖാദർ കമ്മറ്റി റിപ്പോർട്ടിന്റെ രണ്ട് ഭാഗങ്ങൾ നടപ്പാക്കുന്നതിലൂടെ സാഹചര്യമുണ്ടാകുമെന്നും മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് വ്യക്തമാക്കി...