തൃശൂർ: മതനിരപേക്ഷ സംസ്‌കാരം പരിരക്ഷിക്കുന്നതിൽ പൊലീസിന്റെ ഇടപെടൽ പ്രധാനമാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വേർതിരിവാണ് സാമൂഹികാവസ്ഥയിലെ വലിയ വെല്ലുവിളി. സമൂഹത്തിനൊപ്പം നിലകൊള്ളുകയും പരിരക്ഷ ഉറപ്പാക്കുകയുമാണ് പൊലീസിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു. സി.ജി. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. മേയർ അജിതാ വിജയൻ, സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, കമ്മിഷണർ യതീഷ്ചന്ദ്ര എന്നിവർ മുഖ്യാതിഥികളായി. എ.സി.പി വി.കെ. രാജു, അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മിഷണർ എം.സി. ദേവസ്യ, ഫാ. ഡേവിസ് ചിറമ്മൽ എന്നിവർ പങ്കെടുത്തു...