കൊടുങ്ങല്ലൂർ: മേത്തല അഞ്ചപ്പാലം ശ്രീ കേരളേശ്വരപുരം ശിവക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചനയും ആദരവും നടന്നു. അർച്ചനയ്ക്ക് കണ്ണൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ടീംസ് ആൻഡ് കമ്പനി ആദരിച്ചു. പ്രസിഡന്റ് കെ.ജി. ബാലപ്പൻ, സെക്രട്ടറി പി.ആർ. സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി.