കൊടുങ്ങല്ലൂർ: ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി എ.ഐ.എസ്.എഫ്. കയ്പ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആല, ഗോതുരുത്ത് ദ്വീപിൽ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി കാമ്പയിൻ സംഘടിപ്പിച്ചു. എ.ഐ.എസ്.എഫ്. സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ബി.ജി. വിഷ്ണു കാമ്പയിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ.യു. ജിഷ്ണു, സെക്രട്ടറി അഖിലേഷ്, എ.ഐ.വൈ.എഫ്. നേതാക്കളായ ഷൈനി രതീഷ്, അഖില പ്രസാദ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് കണ്ടൽ തൈകൾ നട്ടും ലഘുലേഖ വിതരണം ചെയ്‌തും പ്രചാരണ ബോർഡുകൾ സ്ഥാപിച്ചുമുള്ള ബോധവത്കരണവും നടന്നു...