പുത്തൂർ: എസ്.എൻ.ഡി.പി ചെമ്പംകണ്ടം ശാഖയുടെ വയൽവാരം കുടുംബയൂണിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഷിൽഡും ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ചോച്ചേരികുന്ന് ക്ഷേത്രം മേൽശാന്തി സഹദേവൻ മാഷ് വിതരണ ഉദ്ഘാടനം ചെയ്തു.