വാടാനപ്പിള്ളി : വ്യാപാരി വ്യവസായി ഏകോപന സമിതി എങ്ങണ്ടിയൂർ യൂണിറ്റ് വാർഷികം ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ജ്യോതിലാൽ എസ്.എസ്.എൽ.സി, പ്ളസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ യൂണിറ്റിലെ വ്യാപാരികളുടെ മക്കളെ ആദരിച്ചു. കരുണം ചാരിറ്റബിൾ ട്രസ്റ്റിന് നിയോജക മണ്ഡലം പ്രസിഡന്റ് പി. ലൂക്കോപ് തലക്കോട്ടൂർ അരി വിതരണം ചെയ്തു. പുലിക്കോട്ടിൽ ആന്റണി, എൻ.കെ ശങ്കരൻ കുട്ടി, കെ.എൻ പ്രസാദ്, പി.വി രാജൻ, പി.ടി.എ ജയശങ്കർ എന്നിവർ സംസാരിച്ചു..