തൃശൂർ: കോൺഗ്രസ് എസ് തൃശൂർ മുൻ ബ്ലോക്ക് പ്രസിഡന്റ് കിഴക്കുമ്പാട്ടുകര മൂത്തേടത്ത് എം വേണുഗോപാൽ (69) എറണാകുളം പനമ്പിള്ളി നഗർ വിദ്യാനഗറിലെ ത്രിവേണി അപാർട്ട്‌മെന്റിൽ ഹൃദ്രോഗം മൂലം നിര്യാതനായി. സംസ്‌കാരം ജൂൺ മൂന്നിന് എറണാകുളത്ത്. ഭാര്യ: സത്യഭാമ. മകൾ: സീതാലക്ഷ്മി (പപ്പറ്റ്മീഡിയ,എറണാകുളം)
കോൺഗ്രസ് ഈസ്റ്റ് മണ്ഡലംഭാരവാഹിയായിരുന്ന വേണു പിളർപ്പിന് ശേഷം കോൺഗ്രസ്സ് എസ്സിൽ നിലയുറപ്പിച്ചു. കെ.പി ഉണ്ണികൃഷ്ണനുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന അദ്ദേഹം സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. എഴുപതുകളിൽ തൃശൂരിന്റെ ഏറ്റവും മികച്ച ഗാനമേള ട്രൂപ്പായിരുന്ന വോയ്‌സ് ഓഫ് ട്രിച്ചൂർ സ്ഥാപക സെക്രട്ടറിയായിരുന്നു. സംഗീത സംവിധായകരായ ജോൺസൺ, ഔസേപ്പച്ചൻ എന്നിവരുമായി സഹകരിച്ച് പ്രവർത്തിച്ചു. ജോൺസൺ സിനിമാ രംഗവുമായി ബന്ധപ്പെടുത്താൻ ചെന്നൈയിൽ ആദ്യം ഒപ്പം പോയത് വേണുവായിരുന്നു. ലൂമിയർ പ്രസ് മാനേജരായും പ്രവർത്തിച്ചു. കരിമാങ്കുഴി ഗോവിന്ദമേനോന്റേയും മുത്തേടത്ത് മാധവിയമ്മയുടേയും മകനാണ്. സഹോദരങ്ങൾ: എം.ബാലകൃഷ്ണൻ, എം കേശവൻ (ഹോട്ടൽ), എം. വിജയകുമാർ, എം. മധുസൂദനൻ (പ്രിൻസിപ്പൽ, വിഎച്ച്എസ്‌സി കാറളം), പങ്കജാക്ഷി (അഹമ്മദബാദ്).