തൃശൂർ : തൃശൂർ മെഡിക്കൽ കോളേജിലും ജില്ലാ ജനറൽ ആശുപത്രിയിലും ഐസൊലേഷൻ വാർഡൊരുക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിന്റെ മുകളിലത്തെ നിലയിലാണ് പ്രത്യേക വാർഡ് ഒരുക്കുന്നത്. ഇന്ന് വാർഡ് സജ്ജീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

എറണാകുളത്ത് യുവാവിന് നിപ്പയുണ്ടെന്ന സംശയം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മഴക്കാലം വരുന്നതോടെ വിവിധ തരത്തിലുള്ള പനികളും പടർന്ന് പിടിക്കാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രത്യേക വാർഡ് രൂപീകരിക്കുന്നത്. ജില്ലാ ജനറൽ ആശുപത്രിയിലും അടുത്ത ദിവസങ്ങളിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കും.