പഴയന്നൂർ: വിശ്വകർമ്മ സർവീസ് സൊസൈറ്റി പഴയന്നൂർ കുന്നത്തറ ശാഖയുടെ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു. വടക്കേത്തറ വിമുക്തഭട ഭവനിൽ നടന്ന പരിപാടി പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഡി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. വി.എസ്.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി. എസ്. അരുൺകുമാർ, രാമൻ കൊണ്ടാഴി, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്. രാധാകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.എ. രാഘവൻ നന്ദിയും പറഞ്ഞു. ടി. രാധാകൃഷ്ണൻ ആത്മീയ പ്രഭാഷണം നടത്തി. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.