മാള: എരവത്തൂർ എസ്.എൻ.ഡി.പി ശാഖയിലെ കുടുംബ യൂണിറ്റുകളുടെ വാർഷികം ആഘോഷിച്ചു. എസ് എസ്എൽ സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി.കെ. വിഭീഷ് അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് പി.കെ. സാബു മുഖ്യാതിഥിയായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് രജീഷ് മാരിയ്ക്കൽ ആദരിക്കൽ നിർവ്വഹിച്ചു. പി.പി. ഉണ്ണിക്കൃഷ്ണൻ, ബിദുരാജ്, എൻ.കെ. ഷാജി, ഓമന മോഹനൻ, ജിഷ വിനു, എം.എസ്. സുനീഷ്, ബിസ്‌നി ശശി തുടങ്ങിയവർ സംസാരിച്ചു.