തൃശൂർ: രാജ്യത്തെ ബാങ്കിംഗ് നയങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ ആവശ്യപ്പെട്ടു. കനറാ ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരുടെ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.വി. ജോർജ്ജ് അദ്ധ്യക്ഷനായി. സർവീസിൽ നിന്നും വിരമിച്ച വി.സി. സാവിത്രി, ലളിത ജി. മേനോൻ, കെ.എസ്. സുനിൽ കുമാർ, കെ. സുരേഷ്‌കുമാർ, ആർ.കെ. ലളിത, റീന കെ തോമസ്, സണ്ണി അഗസ്റ്റിൻ, ടി.വി. പ്രതാപൻ, ടി.എ വേണു, വിശ്വനാഥ മാരാർ, അംബാ സുധാ പ്രാൺ, കൃഷ്ണകുമാർ, സി.എസ്. വിജയൻ, ജെസ്സി ജോർജ്ജ് എന്നിവർക്ക് കെ.എസ്. രമ, ഷാജു ആന്റണി, ഗോകുലൻ എന്നിവർ ഉപഹാരങ്ങൾ കൈമാറി സ്വീകരിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കനറാ ബാങ്കിലെ താൽക്കാലിക ജീവനക്കാരുടെ മക്കളായ കുമാരി കൽപ്പനക്കും മുഹമ്മദ് ഷാഹിദിനും കനറാ ബാങ്ക് ചീഫ് മാനേജർ എൻ.എം. ഉണ്ണിയും സീനിയർ മാനേജർ ബാബു ജോസും ഉപഹാരങ്ങൾ കൈമാറി. സ്റ്റാഫ് യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ. സനിൽ ബാബു, ടി.യു അശോകൻ, വിനോദ് നടേശൻ, മാണി തോമസ്, എൻ.എസ്. സുന്ദരരാജൻ, കെ.പി. ജേക്കബ് എന്നിവർ സംസാരിച്ചു.