പെരുമ്പിലാവ്: എൽ.എം.യു.പി സ്കൂളിലെ നവാഗതരായ കുട്ടികളെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് ഇവിടത്തെ അദ്ധ്യാപകർ. എല്ലാ കുട്ടികൾക്കും കളിക്കോപ്പുകൾ, പേന, പെൻസിൽ, ബോക്‌സ്, ക്രയോൺ എന്നിവ ഒരുക്കിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഉപജില്ലയിലെ ഏറ്റവും നല്ല അക്കാഡമിക സ്കൂളിനുള്ള ട്രോഫി ആൽത്തറ എൽ.എം.യു.പി സ്കൂളിനായിരുന്നു. കൗതുകപാർക്ക്, ചിൽഡ്രൻസ് പാർക്ക്, ശലഭോദ്യാനം, ജൈവവൈവിദ്ധ്യ പാർക്ക്, ഔഷധപാർക്ക്, പച്ചക്കറി കൃഷി എന്നിവ ഈ സ്കൂളിന്റെ മികവിൽ പെട്ടതാണ്. അമ്മമാർക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കുന്നതിനുള്ള പ്രത്യേക സംവിധാനമുണ്ട്. മികച്ച അദ്ധ്യാപകർ, മാനേജ്‌മെന്റ്, പി.ടി.എ എന്നിവയുടെ സഹായസഹകരണം കൊണ്ടാണ് സ്കൂൾ മികവിലേക്ക് ഉയർന്നത്. അതിനാൽ കഴിഞ്ഞ വർഷത്തേക്കൾ കുട്ടികളുടെ വർദ്ധനവ് ഉണ്ടായി. നവതി ആഘോഷത്തിൽ എത്തി നിൽക്കുന്ന സ്കൂളിന് പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ, പഞ്ചായത്ത് തുടങ്ങി എല്ലാവരുടെയും സഹായസഹകരണം ലഭിക്കുന്നു.