ഗുരുവായൂർ: വൈശാഖ പുണ്യമാസത്തിന് ഇന്നലെ സമാപനമായി. വൈശാഖ മാസത്തിൽ വൈഷ്ണവ ക്ഷേത്രദർശനം അതീവ പുണ്യമായി വിശ്വസിച്ചുവരുന്നതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് അഭൂതപൂർവ്വമായ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടിരുന്നത്. അക്ഷയതൃതീയ, ശ്രീ ശങ്കരജയന്തി, നരസിംഹജയന്തി എന്നീ വിശേഷ ദിവസങ്ങളും വൈശാഖ മാസത്തിലായിരുന്നു. വൈശാഖ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രം ആധ്യാത്മിക ഹാളിൽ ശ്യാമൻ നമ്പൂതിരി ആചാര്യനായി നടന്നുവന്നിരുന്ന ഭാഗവത സപ്താഹത്തിനും ഇന്നലെ സമാപനമായി.