തൃശൂർ : ജില്ലയിലെ വൈദ്യുതി നിയന്ത്രണം ഇന്ന് അവസാനിക്കും. മാടക്കത്തറ മുതൽ മലാപ്പറമ്പ് വരെയുള്ള വൈദ്യുതി ഇടനാഴി നിർമ്മാണത്തിന് 400 കെ.വി. ലൈൻ സജ്ജീകരിക്കുന്നതിനായാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. 110 കെ.വി. സബ് സ്റ്റേഷനുകൾ ഉള്ള കുന്നംകുളം, അത്താണി, ഗുരുവായൂർ, പുന്നയൂർക്കുളം, വിയ്യൂർ, തൃശൂർ കോർപ്പറേഷൻ, പുല്ലഴി, കണ്ടശാംകടവ്, ചേർപ്പ്, ഇരിങ്ങാലക്കുട, കാട്ടൂർ എന്നീ പ്രദേശങ്ങളിലും 33 കെ.വി സബ് സ്റ്റേഷനുകളുള്ള മുണ്ടൂർ, ചാവക്കാട്, എരുമപ്പെട്ടി പ്രദേശങ്ങളിലുമാണ് ഇന്ന് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.