തൃശൂർ: അബ്ദുള്ളക്കുട്ടിയോടുള്ള അസഹിഷ്ണുതയും രാഷ്ട്രീയ വിരക്തിയും സി.പി.എമ്മിനും കോൺഗ്രസിനും ഒരു പോലെയാണെന്ന് തെളിയിക്കപ്പെട്ടിരിക്കയാണെന്ന് ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി ടി.വി. ബാബു.
അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും ഇരു പാർട്ടികളിലും ഇടമില്ലാതായി. കൊലപാതകികൾക്കും സ്ത്രീപീഡനക്കാർക്കും അഭയം നൽകുന്നവർക്ക് അബ്ദുള്ളക്കുട്ടിയുടെ വ്യക്തിപരമായ ഒരഭിപ്രായത്തോട് ക്ഷമിക്കാനാകാത്തത് സത്യത്തെ ഭയന്നതുകൊണ്ടാണ്. അധികാരമുള്ള കാലത്ത് പാർശ്വവത്കരിക്കപ്പെട്ട ജനതയെ തിരസ്‌കരിച്ചവർക്ക് സംഭവിച്ച തെറ്റിന് പരസ്യമായി മാപ്പു പറയേണ്ട സമയമാണിത്. സത്യം വിളിച്ചു പറഞ്ഞ് വലിയ ചർച്ചയാക്കിയ അബ്ദുള്ളക്കുട്ടി ചരിത്രപരമായി തിളങ്ങട്ടെയെന്നും അദ്ദേഹം പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.