തൃശൂർ: മുൻ കോർപറേഷൻ കൗൺസിലർ കെ.എം. സിദ്ധാർത്ഥൻ മാസ്റ്റർ എഴുതിയ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്ര ചരിത്രം എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, മന്ത്രിയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ അദ്ധ്യക്ഷനാകും.
ഡോ. കെ.സി. പ്രകാശൻ, ടി.എ. രേണുക, സച്ചിദാനന്ദശാന്തി എന്നിവർ നൂറ് പുസ്തകങ്ങൾ വീതം സ്വീകരിക്കും. വർക്കല ശിവഗിരി മഠത്തിലെ അഡ്വ. ധർമ്മാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ടി.കെ. പീതാംബരൻ, രമേശൻ ശാന്തി, ഡോ. ടി.കെ. വിജയരാഘവൻ, ഡോ. കെ.എൻ. സത്യനാഥൻ, പള്ളിച്ചാടത്ത് ബാബു, സുജാത സിംഗ് എന്നിവർ പങ്കെടുക്കും.
ക്ഷേത്രത്തിന്റെ നിർമ്മാണവും ക്ഷേത്രങ്ങളുടെ ചുമതല വഹിച്ചവർ, മറ്റ് ചരിത്രങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് പുസ്തകം. കെ.എം. സിദ്ധാർത്ഥൻ മാസ്റ്റർ, പ്രകാശന കമ്മിറ്റി രക്ഷാധികാരി ധർമ്മാനന്ദ സ്വാമി, വൈസ് ചെയർമാൻ അരുൺ എസ്. തോളൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.