മാള: ഉന്നത വിജയം നേടിയ അന്നമനട പഞ്ചായത്തിലെ വിദ്യാർത്ഥികളെ ആദരിച്ചു. പഞ്ചായത്ത് സംഘടിപ്പിച്ച ആദരവ് 2019 ചടങ്ങ് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. ബേബി പൗലോസ്, ഷീബ പോൾ, വർഗീസ് കാച്ചപ്പിള്ളി, യു.എ. ജോർജ്ജ്, കെ.കെ. രവി നമ്പൂതിരി, എം .എസ്. വിജു, എം.യു. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.