മണലി അമ്പാടി ബാലഗോകുലം ഒരുക്കിയ അനുഗ്രഹം - 2019 സ്വാമി പൂർണ്ണാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യുന്നു
കേച്ചേരി: ദാനശീലമെന്ന "നന്മ" എല്ലാവരും ജീവിതമൂല്യമായി പകർത്തണമെന്ന് പാലക്കാട് രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി പൂർണ്ണാനന്ദതീർത്ഥ അഭിപ്രായപ്പെട്ടു. മണലി അമ്പാടി ബാലഗോകുലം നിർദ്ധനരായ പഠിതാക്കൾക്കായി ഒരുക്കിയ "അനുഗ്രഹം-"2019 ഉദ്ഘാടനം ചെയ്ത് അനുഗ്രഹ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മണലി, ആയമുക്ക്, തലക്കോട്ടുകര, പ്രഭാത് നഗർ എന്നിവടങ്ങളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ബാഗ്, ചോറ്റുപാത്രം, ഇൻസ്ട്രുമൻ ബോക്സ്, വാട്ടർബോട്ടിൽ, പുസ്തകങ്ങൾ എന്നിവയടങ്ങിയ കിറ്റുകൾ നൽകി. മണലി മഹാദേവ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രസമിതി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കുന്നത്ത് അദ്ധ്യക്ഷതവഹിച്ചു. കൊച്ചിൻ ദേവസ്വം, തായങ്കാവ് സെക്‌ഷൻ ഓഫീസർ സുധീർ മേലേപ്പാട്ട് മുഖ്യാതിഥിയായി. സി. മീനാക്ഷി ടീച്ചർ, വി.എ. ജയരാജ്, പി.എസ്. സുനേഷ്, സി.പി. രഞ്ജിത്ത്, ടി.വി. കാർത്തികേയൻ തുടങ്ങിയവർ സംബന്ധിച്ചു. ടി.എ. ബാബുരാജ്, സ്വാഗതവും കെ.കെ. മണികണ്ഠൻ നന്ദിയും പറഞ്ഞു.