കയ്പ്പമംഗലം: നന്മയുടെയും വിശുദ്ധിയുടെയും നിറവിൽ ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. 30 ദിവസത്തെ വ്രതശുദ്ധിയുടെ നിറവിലാണ് ഇത്തവണ പെരുന്നാൾ ആഘോഷിച്ചത്. മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടന്നു. കയ്പ്പമംഗലം കൊപ്രക്കളം ബുസ്താൻ കാമ്പസിൽ നടന്ന ഈദ് ഗാഹിന് സാബിർ മൗലവി നേതൃത്വം നൽകി. കാളമുറി മസ്ജിദുൽ മുബാറക്കിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് ആരിഫ് ബുസ്താനിയും കൂരിക്കുഴി പള്ളിയിൽ നടന്ന നമസ്‌കാരത്തിന് അബ്ദുൾ സലാം സഖാഫി പാറൽ എന്നിവരും നേതൃത്വം നൽകി.