തൃപ്രയാർ: ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷന്റെ നേതൃത്വത്തിൽ ഭക്ഷണവും വസ്ത്രവും നൽകി കാരുണ്യത്തിന്റെ പെരുന്നാൾ ആഘോഷം. തൃപ്രയാർ അമ്പലനട പരിസരത്തുള്ളവർക്കും ഭിക്ഷയെടുത്ത് ജീവിക്കുന്നവർക്കും വസ്ത്രവും ഭക്ഷണവും നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭ സുബിന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചത്. പെരുന്നാൾ ആഘോഷം വലപ്പാട് പുത്തൻപള്ളി മഹല്ല് സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭ സുബിൻ അദ്ധ്യക്ഷത വഹിച്ചു. നാട്ടിക പഞ്ചായത്ത് മെമ്പർ എൻ.കെ ഉദയകുമാർ, വലപ്പാട് പഞ്ചായത്തംഗം സുമേഷ് പാനാട്ടിൽ, ജീവകാരുണ്യ പ്രവർത്തകൻ സന്തോഷ് കാളക്കൊടുവത്ത്, അശ്വിൻ ആലപ്പുഴ, സന്തോഷ് പി എസ്, കെ.എച്ച് കബീർ, സഗീർ വില്ലീസ്, രാഗേഷ് യു.ആർ തുടങ്ങിയവർ സംസാരിച്ചു.