ചക്കാംപറമ്പ് ഡോ. പൽപ്പു സ്മാരക യു.പി സ്കൂളിൽ പ്രവേശനോത്സവം മാള പ്രസ് ക്ലബ് പ്രസിഡന്റ് എ.ജി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
മാള: ചക്കാംപറമ്പ് ഡോ.പൽപ്പു സ്മാരക യു.പി.സ്കൂളിൽ പ്രവേശനോത്സവം മാള പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.ജി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക പി.ജി. ബീന, സി.ജി.സുധാകരൻ, പ്രേംദാസ് തുടങ്ങിയവർ സംസാരിച്ചു.