തൃപ്രയാർ: എ.യു.പി.സ്കൂളിന്റെ നവീകരിച്ച സ്മാർട്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു നിർവഹിച്ചു. 1901 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ഏഴ് സ്മാർട്ട് ക്ലാസ് മുറികളും ഓഫീസുമാണ് പ്രവർത്തനം ആരംഭിച്ചത്. മുൻ മാനേജർ രാധാകൃഷ്ണമേനോൻ ഭദ്രദീപം കൊളുത്തി. പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ശിലാഫലകം അനാച്ഛാദനം ചെയ്തു. പൂർവവിദ്യാർത്ഥിയും ആർട്ടിസ്റ്റുമായ വിജയൻ മാസ്റ്റർ, സ്വന്തം കൈപ്പടയിൽ വരച്ച രാഷ്ട്രപിതാവിന്റെ ചിത്രം ട്രസ്റ്റ് സെക്രട്ടറി കൃഷ്ണ കുമാറിന് കൈമാറി..