കയ്പ്പമംഗലം: ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ. ജ്യോതിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഉഷ ശങ്കരനാരായണൻ സന്ദേശം നൽകി. പ്രധാനദ്ധ്യാപകൻ പി.ബി. കൃഷ്ണകുമാർ , പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രഞ്ജിനി സത്യൻ, പി.ബി. സജീവ് എന്നിവർ സംസാരിച്ചു. മുൻ അദ്ധ്യാപിക രാധാമണി സ്‌കൂൾ ലൈബ്രറിയിലേക്ക് 25,000 രൂപയുടെ പുസ്തകങ്ങൾ കൈമാറി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. പ്രവേശനോത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും വിവിധ കലാപരിപാടികളും നടന്നു...