കയ്പ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി. ചക്കാലയ്ക്കൽ രാമുവിന്റെ വീട്ടിൽ നിന്ന് പുറപ്പെട്ട് ഘോഷയാത്ര സ്വീകരണം ഏറ്റുവാങ്ങി ക്ഷേത്രത്തിലെ സപ്താഹ വേദിയിൽ എത്തിച്ചേർന്നു. രുഗ്മിണി സ്വയംവരം കഴിഞ്ഞ് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രതീകാത്മക സന്ദേശമായി കൃഷ്ണനും രാധയും മാതൃസമിതിയും കൂടി പുതിയ തലമുറയിലെ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ക്ഷേത്രം മേൽശാന്തി അഖിലേഷും, അനീഷ് ശാന്തിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. തുടർന്ന് സ്വയംവര സദ്യയും നടത്തി...