കാഞ്ഞാണി : മണലൂർ ഗവ. ഐ.ടി.ഐയിൽ പ്രഭാത ഭക്ഷണ പദ്ധതി മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി അദ്ധ്യക്ഷത വഹിച്ചു. പല കുട്ടികളും പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്നതിനാൽ അസുഖങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പി.ടി.എയുടെയും, മണലൂർ പഞ്ചായത്തിന്റെയും, നാട്ടുകാരുടെയും സഹകരണത്തോടെ പ്രഭാത ഭക്ഷണ പരിപാടി ഒരുക്കിയത്. ഉദ്ഘാടനത്തിനെത്തിയ എം.എൽ.എ വിദ്യാർത്ഥികൾ നൽകിയ കഞ്ഞിയും പയറും കഴിച്ചു. പ്രിൻസിപ്പൽ ജയ ടി.ജി, പി.ടി.എ പ്രസിഡന്റ് ബാബു, വർക്കി, നന്ദകുമാർ കൊട്ടാരത്തിൽ, ശശീന്ദ്രൻ , സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു...