shiyas

ഇരിങ്ങാലക്കുട: കെഎൽഡിസി കനാലിൽ വിദ്യാർഥി മുങ്ങി മരിച്ചു. കാറളം തൊപ്പിയിൽ വീട്ടിൽ ഷാജുദ്ദീന്റെ മകൻ ഷിയാസാണ് (14) മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ പുല്ലത്തറ പാലത്തിന് സമീപമുള്ള കെഎൽഡിസി കനാലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഷിയാസ് കനാലിലെ മണലെടുത്ത കുഴിയിൽ മുങ്ങുകയായിരുന്നുവെന്ന് പറയുന്നു. കാറളം വിഎച്ച്എസ്ഇ സ്‌കൂളിലെ10–ാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: ഷബ്‌ന. സഹോദരങ്ങൾ: ഷിജാസ്, ഷഫ. സംസ്‌കാരം ഇന്ന്.