പാവറട്ടി: മൂവർസംഘം മുല്ലശ്ശേരി വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്രവേശനോത്സവ ദിനത്തിൽ താരങ്ങളായി മൂവർസംഘം. ഒന്നിച്ചു ജനിച്ച ഹർഷിത, ഹർഷിക, ഹർഷിണി എന്നിവരാണ് വിവേകാനന്ദ സ്‌കൂളിൽ ഒന്നിച്ചു പ്രവേശനം നേടിയത്. മുലശ്ശേരി താണവീഥിയിൽ തോട്ടപ്പള്ളി വീട്ടിൽ സതീഷ് - ആതിര ദമ്പതികളുടെ മക്കളാണ് ഇവർ.
പുത്തൻ ഉടുപ്പും കുടയും ബാഗും എല്ലാമായി സന്തോഷത്തോടെ സ്‌കൂളിലെത്തിയ മൂന്നുപേരും ഒറ്റ ദിവസം കൊണ്ട് തന്നെ അദ്ധ്യാപകരുടെയും മറ്റു വിദ്യാർത്ഥികളുടെയും അരുമകളായി മാറി. മുല്ലശ്ശേരി തൈവളപ്പിൽ മിഥുൻ - അശ്വതി ദമ്പതികളുടെ ഇരട്ടക്കുട്ടികളായ അമിത, അമേയ എന്നീ കുട്ടികളും മൂവർ സംഘത്തിന്റെ സഹപാഠികളായി സ്‌കൂളിൽ എത്തിച്ചേർന്നു.