വടക്കാഞ്ചേരി/ചെറുതുരുത്തി: ആവേശം വാനോളമുയർത്തി സ്കൂളുകളിൽ പ്രവേശനോത്സവം. നവാഗതരെ സ്വീകരിക്കാൻ ജനപ്രതിനിധികളും, പി.ടി.എ ഭാരവാഹികളും സ്കൂൾ അധികൃതരും കാത്തുനിന്നു. പാഞ്ഞാൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വർണ്ണക്കുടകൾ നൽകിയാണ് നവാഗതരെ സ്വീകരിച്ചത്.

ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം. പത്മജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി. ഗോവിന്ദൻ കുട്ടി അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുലൈമാൻ, പഞ്ചായത്തംഗങ്ങൾ, പി.ടി.എ, എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു.

ദേശമംഗലം സ്കൂളിൽ യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ. പ്രകാകരൻ അദ്ധ്യക്ഷനായി. ശിവപ്രസാദ്, വിപിൻ ചന്ദ്രൻ, ബേബിഷ്, ബീന തുടങ്ങിയവർ സംസാരിച്ചു. വടക്കാഞ്ചേരി ഗവ. ഗേൾസ് എൽ.പിയിൽ നഗരസഭാതല പ്രവേശനോത്സവം ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ സിന്ധു സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർമാരായ എ.എച്ച്. അബ്ദുൾ സലാം, ലിസി പ്രസാദ്, പി.ടി.എ പ്രസിഡന്റ് അഡ്വ. ടി.എസ്. മായാ ദാസ്, പ്രധാന അദ്ധ്യാപിക രാജി മോൾ, പി.ടി എ, എസ്.എം.സി. ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ചെറുതുരുത്തി ഗവ. എൽ.പി സ്‌കൂളിൽ വേറിട്ട പരിപാടികളോടെ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം. നൗഫൽ അദ്ധ്യക്ഷനായി. പഠനോപകരണ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുലൈമാൻ നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ സുബിൻ ചെറുതുരുത്തി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.