കയ്പ്പമംഗലം പഞ്ചായത്തിന്റെയും സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ പ്രതിഭാ സംഗമം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു.
കയ്പ്പമംഗലം: കയ്പ്പമംഗലം പഞ്ചായത്തിന്റെയും സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും, മറ്റു പൊതുപരീക്ഷകളിലും ഉന്നത വിജയം കൈവരിച്ചവരെ അനുമോദിക്കുന്നതിനായി പ്രതിഭാസംഗമം നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ. ദേവാനന്ദൻ മുഖ്യാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അജീഷ നവാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിലവേണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ഭരതൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുൽഹുദ, മുഹമ്മദ് ചാമക്കാല, ടി.കെ. സദാനന്ദൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.സി. മനോജ്, സുരേഷ് കൊച്ചുവീട്ടിൽ, പി.എ. സജീർ, മധുഭായ് ബാബു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ബി. മുഹമ്മദ് റഫീഖ്, സഹകരണ ബാങ്ക് സെക്രട്ടറി സി.ഡ. ജീജ എന്നിവർ സംസാരിച്ചു.