കയ്പ്പമംഗലം: വിജയഭാരതി സ്‌കൂളിലെ പ്രവേശനോത്സവം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജയരാജ് വാര്യർ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ്, പഞ്ചായത്തംഗം പി.എ. സജീർ, സ്‌കൂൾ മാനേജർ സോമൻ താമരക്കുളം, തക്ദൻ ബഷീർ, പ്രധാന അദ്ധ്യാപിക പി. ഷീന, പി.ടി.എ പ്രതിനിധി അബ്ദുൾ ഒഫാർ എന്നിവർ സംസാരിച്ചു.