തൃപ്രയാർ: കഴിമ്പ്രം മഹാത്മാ മനയത്ത് ശാസ്താംകുളം അയ്യപ്പക്ഷേത്രത്തിന്റെ തിടപ്പിള്ളിക്ക് ശിലാസ്ഥാപനം നടത്തി. വെള്ളിയാഴ്ച രാവിലെ പ്രമുഖ ജ്യോതിഷ പണ്ഡിതനും ക്ഷേത്രം രക്ഷാധികാരിയുമായ മധു ശക്തീധരപണിക്കർ കർമ്മം നിർവഹിച്ചു. എൻ.എസ് പ്രജീഷ് ശാന്തി പൂജാകർമ്മങ്ങൾ നിർവഹിച്ചു. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് ശശിധരൻ പൊയ്യാറ, സെക്രട്ടറി ഇ.എ. ദേവദാസ്, ട്രഷറർ ശിവജി ബാബു, മനയത്ത് ഭാനുമതി ബാലൻ, ഷൈൻ വി.ആർ. സുരേന്ദ്രൻ, ശരത് പി.വി, വികാസ് ടി.ആർ, നവീൻകുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.