ചാലക്കുടി: നഗരസഭാ ആരോഗ്യവിഭാഗം സൗത്ത് ജംഗ്ഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹോട്ടൽ ഉടമകളിൽ നിന്നും പിഴയും ഈടാക്കി. മലബാർ പാലസ്, കിച്ചൺ ഫ്രഷ്, രാജേശ്വരി റസ്റ്റോറന്റ്, ലിറ്റിൽ ബൈറ്റ്‌സ്, കെ.എം.ടീ സ്റ്റാൾ, താലൂക്ക് ഹോസ്പിറ്റലിന് സമീപം ന്യൂ കൃഷ്ണ ഭവൻ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. പൊറോട്ട, ചപ്പാത്തി, ദിവസങ്ങളോളം പഴക്കമുള്ള ഇറച്ചിക്കറികൾ, ചോറ്, മീൻകറി തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പരിശോധനയ്ക്ക് ഹെൽത്ത് സൂപ്രവൈസർ വി.സി. ബാലസുബ്രഹ്മണ്യം, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രതീപൻ എ.എം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കണ്ണൻ വി.കെ, നദീഷ് ടി.എസ്, സിനോമരിയ എന്നിവർ നേതൃത്വം നല്കി.