ചാലക്കുടി: ജലസേചന വകുപ്പിന്റെ ഇടമലയാർ ഇറിഗേഷൻ പ്രൊജക്ട് കനാൽ അറ്റകുറ്റപ്പണികൾക്കായി 11.3 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി ബി.ഡി. ദേവസി എം.എൽ.എ അറിയിച്ചു. ബ്ലാച്ചിറ ബ്രാഞ്ച് കനാലുകളുടെ അറ്റകുറ്റപ്പണികൾക്ക് 3 ലക്ഷം, കുണ്ടുകുഴിപ്പാടം ബ്രാഞ്ച് കനാൽ 1.5 ലക്ഷം, ചാലക്കുടി പരിയാരം ബ്രാഞ്ച് കനാലിന്റെ അറ്റകുറ്റപണികൾക്ക് 3. 9 ലക്ഷം രൂപ, മേട്ടിപ്പാടം ബ്രാഞ്ച് കനാലിന് 1.5 ലക്ഷം, പറയൻ തോട് ബ്രാഞ്ച് കനാൽ 1.5 ലക്ഷം, ചാലക്കുടി ബ്രാഞ്ച് കനാൽ 3.75 ലക്ഷം, കുറ്റിക്കാട് ബ്രാഞ്ച് കനാലിന്റെ വിവിധ പ്രവൃത്തികൾക്ക് 8.19 ലക്ഷം, കാത്തിരപ്പിള്ളി ബ്രാഞ്ച് കനാൽ 5.02 ലക്ഷം, ഒറ്റക്കൊമ്പൻ ഡിസ്ട്രിബ്യൂഷൻ കനാലിൽ സ്പൗട്ട് റിപ്പയർ അടക്കമുള്ള പ്രവൃത്തികൾക്ക് 1.3 ലക്ഷം, ചട്ടിക്കുളം കൃഷിഭവനു സമീപം വെള്ളപൊക്കത്തിൽ സംഭവിച്ച കേടുപാടുകൾ പരിഹരിക്കാൻ 8.50 ലക്ഷം, തുമ്പൂർമുഴി ലീഡിംഗ് ചാനലിൽ അറ്റകുറ്റപണികൾക്ക് 70 ലക്ഷം, കുറ്റിക്കാട് ബ്രഞ്ച് കനാലിൽ വെള്ളപൊക്ക കേടുപാടുകൾ പരിഹരിക്കാൻ 70 ലക്ഷം, തുമ്പൂർമൂഴി വലതുകര കനാലിൽ വെള്ളപൊക്ക കേടുപാടുകൾ പരിഹരിക്കാൻ 44 ലക്ഷം തുടങ്ങിയ പ്രവൃത്തികൾക്കാണ് അനുമതി ലഭിച്ചത്.