ചാലക്കുടി: നായരങ്ങാടി എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ജൂലായ് 5, 6, 7 തീയതികളിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ദിവ്യ പ്രബോധന യജ്ഞത്തിന്റെ അവലോകന യോഗം ഞായറാഴ്ച നടക്കും. സംഘാടക സമിതി ചെയർമാൻ സി.കെ. സഹജന്റെ അദ്ധ്യക്ഷതയിൽ ശാഖാ ഓഫീസിൽ ചേരുന്ന യോഗം ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേശ്ബാബു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, യോഗം ഡയറക്ടർ എം.കെ. സുനിൽ, വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി തുടങ്ങിയവർ പ്രസംഗിക്കും.