ഗുരുവായൂർ: പ്രധാനമന്ത്രിയായി നരേന്ദ്രമോദി രണ്ടാം വട്ടം ചുമതലയേറ്റ ശേഷം ആദ്യമായി പങ്കെടുക്കുന്ന പൊതുയോഗം ഇന്ന് ഗുരുവായൂരിൽ നടക്കും. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയാണ് പൊതുയോഗം സംഘടിപ്പിച്ചിട്ടുള്ളത്. അഭിനന്ദൻ സഭ എന്നാണ് പൊതുയോഗത്തിന് നൽകിയിരിക്കുന്ന പേര്. ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സമ്മേളനം നടക്കുക.
പതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് സമ്മേളനത്തിനായി തയ്യാറാക്കിയത്. പാർട്ടി സംസ്ഥാന ജില്ലാ നേതാക്കൾക്കായി മുൻ നിരയിൽ ഇരിക്കുന്നതിന് ഇരുന്നൂറോളം പാസുകൾ വിതരണം ചെയ്തിട്ടുണ്ട്. ഗ്രൗണ്ടിന്റെ ഗേറ്റിലൂടെയാണ് പ്രവർത്തകർക്ക് വേദിയിലേക്ക് പ്രവേശനം. സമ്മേളന നഗരിയിൽ ഇന്നലെ പൊലീസ് ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി...