പാവറട്ടി: തെക്കേ മലബാറിൽ നവോത്ഥാന പ്രവർത്തനത്തിന് തുടക്കം കുറിച്ച മുല്ലശ്ശേരി ഹിന്ദു യു.പി സ്കൂളിന്റെ അഭ്യുദയകാംഷികളുടെ കൂട്ടായ്മ നവാഗതർക്ക് സ്വർണ്ണക്കമ്മലുകളും കുഞ്ഞാടുകളെയും നൽകി. ഒന്നാം ക്ലാസ്സിൽ ചേർന്ന കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് കുട്ടികളെ തിരഞ്ഞെടുത്തത്. മൂന്ന് പെൺകുട്ടികൾക്ക് സ്വർണ്ണക്കമ്മലുകളും മൂന്ന് ആൺകുട്ടികൾക്ക് അട്ടിൻ കുട്ടികളെയും സമ്മാനിച്ചു. വാർഡ് മെമ്പർ ബബിത ലിജോ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രേംരാജ് അദ്ധ്യക്ഷനായി. സാംസ്കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, ടി.കെ. സ്മിതേഷ് എന്നിവർ ആശംസകൾ നേർന്നു. എൽ.എസ്.എസ് ജേതാവ് എം.ആർ. മീരയ്ക്ക് പഞ്ചായത്ത് അംഗം ചന്ദ്രകലാ മനോജ് ഉപഹാരം നൽകി അനുമോദിച്ചു. എൻ.ആർ. അജിത് പ്രസാദ് മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രധാന അദ്ധ്യാപിക ഷൈജ സൂസൻ സ്വാഗതവും ദീപ ടീച്ചർ നന്ദിയും പറഞ്ഞു.