പാവറട്ടി: മാലിന്യ സംസ്‌കരണം പൊതു സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ഹരിതാമൃതം വെങ്കിടങ്ങ് പദ്ധതിയുടെ ഭാഗമായി ജൈവവളത്തിന്റെയും മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ലതി വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളായി. പ്രദിഷ്‌കുമാർ പദ്ധതി വിശദ്ധീകരണം നടത്തി. രതി എം. ശങ്കർ, ജെന്നി ജോസഫ്, കെ.വി. മനോഹരൻ,
രതനവല്ലി സുരേന്ദ്രൻ, കെ.വി. വേലുകുട്ടി, സജസാദത്ത്, പി. സുജാത എന്നിവർ സംസാരിച്ചു.