കൊടുങ്ങല്ലൂർ: സൗന്ദര്യ മത്സരത്തിൽ തിളങ്ങിയ പാരമ്പര്യവുമായി കൊടുങ്ങല്ലൂരിന്റെ ലക്ഷ്മി മേനോൻ ഈ വർഷത്തെ ഫെമിന മിസ് ഇന്ത്യ മത്സരത്തിന്റെ ഫൈനലിലെത്തി. 2017 ൽ മിസ് കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പായിരുന്നു. സംസ്ഥാന തലത്തിൽ നടന്ന മത്സരങ്ങളിൽ നിന്നും അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരിൽ നിന്നും ഒന്നാം സ്ഥാനത്തെത്തിയാണ് ദേശീയ തലത്തിൽ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചത്. ഇത് പ്രകാരം 30 പേരാണ് ഫൈനലിസ്റ്റുകളായത്. ശീമാട്ടി പോലുള്ള വസ്ത്രാലയങ്ങളുടെ മോഡലായി പ്രവർത്തിച്ചിട്ടുള്ള ലക്ഷ്മി, നഗരത്തിലെ ദീപ്തി ലാബ് ഉടമ, ഗൗരീശങ്കർ ജംഗ്ഷന് സമീപം ലക്ഷ്മീസദനിലെ സുകുമാരന്റെയും ജയലക്ഷ്മിയുടെയും ഏകമകളാണ്. ബി. ടെക് ബിരുദധാരിയാണ് ലക്ഷ്മി. ജന്മനാടിനെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയും അട്ടപ്പാടിയിലെ ജീവകാരുണ്യ പ്രവർത്തനത്തിലൂടെയുമൊക്കെ ലക്ഷ്മി ശ്രദ്ധേയയായിരുന്നു. ജൂൺ 15 നാണ് മുംബയ്‌യിലാണ് ഫൈനൽ മത്സരം നടക്കുന്നത്.